Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : StateCommitte

വി​മ​ർ​ശ​ന​ങ്ങ​ളും സ്വ​യം​വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു; ഇ​ല്ലെ​ങ്കി​ൽ എ​ന്ത് സ​മ്മേ​ള​നം: എം.​വി.​ഗോ​വി​ന്ദ​ൻ

കോ​ഴി​ക്കോ​ട്: സി​പി​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ൾ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളും സ്വ​യം​വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്ന​താ​യി എം.​വി.​ഗോ​വി​ന്ദ​ൻ. ഇ​ത്ത​രം വി​മ​ർ​ശ​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന് അ​ത്ഭു​ത​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ത​നി​ക്കെ​തി​രെ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്ത് സ​മ്മേ​ള​ന​മാ​ണ്. എ​ല്ലാ​വ​രും തി​രു​ത്തേ​ണ്ട​തു​ണ്ടെ​ന്നും തി​രു​ത്ത​ലു​ക​ളി​ലൂ​ടെ പാ​ർ​ട്ടി കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ൽ ഇ​തു​വ​രെ 19 പേ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​താ​യും ഗോ​വി​ന്ദ​ൻ അ​റി​യി​ച്ചു. സ്വ​യം​വി​മ​ർ​ശ​ന​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​ണ് വി​പു​ലീ​കൃ​ത സം​സ്ഥാ​ന സ​മി​തി വി​ളി​ച്ചു​ചേ​ർ​ത്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം ഇ​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ നീ​ക്ക​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ദേ​ശീ​യ​ത​ല​ത്തി​ൽ വി​ശാ​ല സ​ഖ്യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളും അ​ത് ന​ട​പ്പി​ലാ​ക്കു​ന്ന കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ സ​മീ​പ​ന​ത്തി​നെ​തി​രെ​യും പ്ര​തി​രോ​ധം ഉ​യ​ര്‍​ത്താ​നു​ള്ള ച​ര്‍​ച്ച​ക​ളു​ണ്ടാ​യി. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍​ക്കെ​തി​രെ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു. വി​ശ്വാ​സി​ക​ളെ ഒ​ഴി​വാ​ക്കി വ​ര്‍​ഗീ​യ​ത​ക്കെ​തി​രെ പോ​രാ​ട്ടം സാ​ധ്യ​മ​ല്ല. പാ​ര്‍​ട്ടി വി​ദ്യാ​ഭ്യാ​സ​ത്തി​ന് പ്ര​ത്യേ​ക ആ​പ്പു​ക​ള്‍ വേ​ണ​മെ​ന്ന് നി​ര്‍​ദേ​ശം ഉ​യ​ര്‍​ന്നെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. 

Latest News

Corehub Up